Wed, 9 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Israel To Close

ജറൂസലെമിലെ യുകെ കോണ്‍സുലേറ്റ് ഇസ്രയേല്‍ അടച്ചുപൂട്ടും

ടെ​​​ല്‍ അ​​​വീ​​​വ്: ജ​​​റൂ​​​സ​​​ലെ​​​മി​​​ലെ യു​​​കെ കോ​​​ണ്‍സു​​​ലേ​​​റ്റ് അ​​​ട​​​ച്ചു​​​പൂ​​​ട്ടാ​​​ന്‍ ഇ​​​സ്ര​​​യേ​​​ല്‍. വി​​​ദേ​​​ശ​​​കാ​​​ര്യ മ​​​ന്ത്രി ഗി​​​ഡി​​​യോ​​​ണ്‍ സാ​​​ര്‍ ആ​​​ണ് ഇ​​​ക്കാ​​​ര്യം അ​​​റി​​​യി​​​ച്ച​​​ത്. 12 യു​​​കെ എം​​​പി​​​മാ​​​ര്‍ രാ​​​ജ്യ​​​ത്തു പ്ര​​​വേ​​​ശി​​​ക്കു​​​ന്ന​​​ത് ഇ​​​സ്ര​​​യേ​​​ല്‍ വി​​​ല​​​ക്കി. വെ​​​സ്റ്റ് ബാ​​​ങ്കി​​​ലെ ഇ​​​സ്രേ​​​ലി കു​​​ടി​​​യേ​​​റ്റ​​​ക്കാ​​​രു​​​ടെ ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ള്‍ക്ക് യു​​​കെ നി​​​രോ​​​ധ​​​നം ഏ​​​ര്‍പ്പെ​​​ടു​​​ത്തി​​​യ​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് ഇ​​​സ്ര​​​യേ​​​ലി​​​ന്‍റെ തി​​​രി​​​ച്ച​​​ടി.

വെ​​​സ്റ്റ് ബാ​​​ങ്കി​​​ല്‍ ഇ​​​സ്രേ​​​ലി കു​​​ടി​​​യേ​​​റ്റ​​​ക്കാ​​​രു​​​ടെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​നു നേ​​​രേ ഇ​​​സ്രേ​​​ലി സ​​​ര്‍ക്കാ​​​ര്‍ ക​​​ണ്ണ​​​ട​​​യ്ക്കു​​​ക​​​യാ​​​ണെ​​​ന്ന് യു​​​കെ വി​​​ദേ​​​ശ​​​കാ​​​ര്യ സെ​​​ക്ര​​​ട്ട​​​റി എ​​​ഡ് മി​​​ലി​​​ബാ​​​ന്‍ഡ് പാ​​​ര്‍ല​​​മെ​​​ന്‍റി​​​ല്‍ പ​​​റ​​​ഞ്ഞു. വെ​​​സ്റ്റ് ബാ​​​ങ്കി​​​ലെ ജൂ​​​ത കു​​​ടി​​​യേ​​​റ്റ​​​ക്കാ​​​ര്‍ക്കെ​​​തി​​​രേ 11 രാ​​​ജ്യ​​​ങ്ങ​​​ൾ​​​കൂ​​​ടി ഉ​​​പ​​​രോ​​​ധം പ്ര​​​ഖ്യാ​​​പി​​​ച്ചു.

ഫ്രാ​​​ന്‍സ്, കാ​​​ന​​​ഡ, സ്‌​​​പെ​​​യി​​​ന്‍, പോ​​​ള​​​ണ്ട്, കാ​​​ന​​​ഡ, ഡെ​​​ൻ​​​മാ​​​ർ​​​ക്ക്, അ​​​യ​​​ർ​​​ല​​​ൻ​​​ഡ്, സ്വീ​​​ഡ​​​ൻ, പോ​​​ർ​​​ച്ചു​​​ഗ​​​ൽ, ‍ഐ​​​സ്‌​​​ലാ​​​ൻ​​​ഡ്, നോ​​​ർ​​​വേ എ​​​ന്നീ രാ​​​ജ്യ​​​ങ്ങ​​​ളാ​​​ണ് ഉ​​​പ​​​രോ​​​ധം പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്. അ​​​ധി​​​നി​​​വേ​​​ശ വെ​​​സ്റ്റ് ബാ​​​ങ്കി​​​ല്‍ 1200 വീ​​​ടു​​​ക​​​ള്‍കൂ​​​ടി നി​​​ര്‍മി​​​ക്കാ​​​നൊ​​​രു​​​ങ്ങു​​​ക​​​യാ​​​ണ് ഇ​​​സ്ര​​​യേ​​​ല്‍. ഇ​​​വി​​​ടെ പ​​​ല​​​സ്തീ​​​നി​​​ക​​​ള്‍ക്കു നേ​​​ര്‍ക്ക് ആ​​​ക്ര​​​മ​​​ണം വ​​​ര്‍ധി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ്.

Latest News

Corehub Up